Sunday, October 12, 2014

വല്ലതും നടക്കുമോ?

"എടാ ജോണേ, ..വല്ലതും നടക്കുമോ? കുറേക്കാലം ആയല്ലോ !" സേവ്യർ ഉച്ചത്തിൽ ചോദിച്ചു .

"ഒന്നും നടക്കുന്ന ലക്ഷണമില്ല, ഇത് കുറച്ചു ബുദ്ധിമുട്ടും" സ്ക്രു ഡ്രൈവറും  പലകയും മാറ്റിവെച്ചു ജോണ്‍ പതുക്കെ ഉമ്മറത്തെത്തിയ സേവ്യറിന്റെ അടുത്തേക്ക് ചെന്നു.

"നീ ഒന്ന് നോക്കുന്നാ?" ഒരു മാസത്തിനു ശേഷം വീട്ടില് വന്ന സെവ്യർക്ക്  നേരെ  സ്ക്രു ഡ്രൈവർ വെച്ച് നീട്ടിക്കൊണ്ടു ജോണ്‍ ചോദിച്ചു .

"എനിക്കിതു പണ്ടേ തോന്നിയതാ , നിന്നെക്കൊണ്ടു ഇതൊന്നും പറ്റുല്ലാന്നു . പിന്നെന്ത പറയാഞ്ഞത് എന്നയിരുക്കും - നിന്നെ വിഷമിപ്പിക്കെണ്ടാന്നു കരുതിയ .."

"വിഷമിക്കാൻ നീ Rachel ഉം ഞാൻ Bruce Wayn ഉം ഒന്നും അല്ലാല്ലോ !!" സഹായം നിരസിച്ചതിൽ തെല്ലമർഷത്തോടെ ജോണ്‍ ചോദിച്ചു .

"എന്തെര്? നീ പിന്നേം പടം കാണാൻ തുടങ്ങിയോ ? ഞാൻ വിചാരിച്ചു നീ ആ പരിപാടി ഒക്കെ അങ്ങ് നിർത്തി സീരിയസ് ആയെന്ന് ..എവടെ"

"ഇനി എന്തോന്ന് സീരിയസ് ആവാൻ .. എന്റെ വീട്ടില് രെണ്ട്‌ പേര് വന്നു കഴിഞ്ഞ ആഴ്ച .. വീട് ബാങ്കുകാർ അടിച്ചു മറ്റും എന്നാണ് തോനുന്നത് ."

"പോടാ ..ഇതേതു സിനിമാക്കഥ ?"


"അല്ലളിയാ ..ഇതൊക്കെ തന്നെയാണ് ഇപ്പോഴത്തെ ജീവിതം . വല്ല സിനിമയും കാണുമ്പോഴാണ് ഇതൊക്കെ മറക്കുന്നത് ." ജോണ്‍ നെടുവീർപ്പിട്ടു .

"ഇപ്പൊ അതിനു ഏതാ നല്ല സിനിമ? ആ ..എത്ര ഉണ്ട് കടം? നമ്മക് താങ്ങാൻ ഒക്കുവോ? നിന്റെ ചങ്ങയിമാരെ ഒക്കെ ഒന്ന് വിളിച്ചു നോക്ക് ."

"ഓ പിന്നെ. ആരു തരാനാ ? ഒരു 10-15 ആയിരോം ഒക്കെ ചോദിച്ച തരുമായിരിക്കും ..ഇത് പത്തു പതിനാജു ലക്ഷം ഉണ്ട് . ഒരു 3-4 ലക്ഷം കെട്ടിയാൽ ബാങ്ക് ഒരു കൊല്ലം സമയം തരും . ഏട്ടനോട് പറഞ്ഞിട്ടുണ്ട്. ഏട്ടൻ സൗദിയിലെ ഒരു ഷോപ്പിലാ .."

ഒരൽപം ചിന്തിച്ചു മൃദു സ്വരത്തിൽ സേവ്യർ പറഞ്ഞു, "എല്ലാർക്കും ഉണ്ടെടാ ഓരോ പ്രശ്നങ്ങൾ ..!!"

"ഒന്ന് പോടാ ഉവ്വേ. എല്ലാർക്കും പ്രശ്നം ഉണ്ടാവാൻ ഇതെന്തോന്ന് സോഷ്യലിസ്റ്റ്‌ രാജ്യമോ ?" , മേശപ്പുറത്തു വെച്ചിരുന്ന സ്ക്രു ഡ്രൈവർ തിരികെ കയ്യിലെടുത്തു ജോണ്‍ ചോദിച്ചു .

"നിന്നോടുന്നും പറഞ്ഞിട്ട് കാര്യമില്ല ." സേവ്യർ പറഞ്ഞു നിർത്തി .

"എന്ത് പരഞ്ഞുന്നാ? 10-15 ലക്ഷം കടം ഒരു പ്രശ്നമല്ലെന്നോ ?അതിപ്പോ എനിക്കും അറിയാം .ചത്താലും ജീവിച്ചാലും ഒന്നും ആര്ക്കും വല്യ പ്രശ്നം ഒന്നുല്ല..അച്ഛനും അമ്മേം ഇല്ലാത്തതുകൊണ്ട് ആരേലും ഒക്കെ വിഷമിക്കുമോ എന്ന് തന്നെ സംശയമാ ..ആരേലും വിഷമിച്ചാൽ തന്നെ നിന്നെ പോലെ ആരേലും കാണുമല്ലോ "സാരമില്ല എല്ലാരും ചാവും" എന്ന് പറഞ്ഞു ആശ്വസിപ്പിക്കാൻ ..അക്കാര്യത്തിൽ മാത്രം പറയുന്നത് കുറച്ചെങ്കിലും ശെരിയാ , എല്ലാരും ചാവും .."

"ഞാൻ പോവാ. നിന്റെ കൂടെ നിന്നാൽ എനിക്ക്  പ്രാന്താവും ..അഫീസീന്റെ വീട്ടില് ഒന്ന് ചെല്ലട്ടെ . ഓന്റെ ഫ്രണ്ട് ഇന്ന് വരുമെന്ന് പറഞ്ഞിട്ടുണ്ട്.."

"ഏതു ഫ്രണ്ട്?"

" ഏതോ.. അറിയില്ല. ഓന്റെ പെങ്ങളുടെ കൂട്ടുകാരാൻ ആണെന്നാ പറഞ്ഞെ."

"ഓന്റെപെങ്ങൾ പുറത്തു ഏടോ പഠിക്കാൻ പോയതല്ലേ?" തെല്ലോരുദ്യോഗത്തോടെ ജോണ്‍ ചോദിച്ചു .

"ആ ..അതെ .. പക്ഷെ അവിടെ വെച്ച് ഓളെ ഏതോ കേസില് അവിടത്തെ പോലീസെ കുടുക്കി .. മോഷണം ആണെന്ന പറയണ കേട്ടേ ..ചെല മൈരന്മാര് വേറെ എന്തൊക്കെയോ ആണെന്ന് അടിച്ചു ഇറക്കുന്നുണ്ട് "
 ദേഷ്യത്തോടെ സേവ്യർ പറഞ്ഞു .

സേവ്യറുടെ ഭാവമാറ്റം കാണാത്ത മട്ടിൽ  ജോണ്‍ ചോദിച്ചു "എവടെ? ഓളും ഗൾഫിലാ ?"

"ഗൾഫിൽ എന്തോന്ന് പഠിക്കാൻ .അല്ല New Zealand ഇൽ  ആണ് ..ഓള്  ഏതോ biotechnology  അങ്ങനെ ഏതോ കോഴ്സിനു പഠികകുയൈരുന്നു .. കൂടെയുള്ള ആരോ  പണി കൊടുത്തതാണെന്നും കേൾക്കുന്നുണ്ട് "
 
"എന്ത് പണി ? ശരിക്കും  എന്താ നടന്നതെന്ന് വല്ല ഐഡിയ ഉണ്ടോ?"

"ഇല്ല . അറസ്റ്റ് ചെയ്യാൻ യുനിവെർസിറ്റി ക്കാര്  പോലീസിനെ വിളിക്കുന്ന ഗാപ്പിൽ ഓള് കൂട്ടുകാരിന്റെ ഫോണില് ഹഫീസിനെ വിളിച്ചു പറഞ്ഞിരുന്നു .എന്നോട് ഖാദർ  ആണ് പറഞ്ഞത് ..കറക്റ്റ്  details ഒന്നും അറിയില്ല.."

"ആ. നീ ചെല്ല് ..ഞാൻ ഇത് ഒന്ന് കൂടി നോക്കിയിട്ട് വരാം .. വണ്ടി വേണേൽ എടുത്തോ, താക്കോൽ , അവിടെ അക്വേറിയത്തിന്റെ അടുത്ത് വെച്ചിട്ടുണ്ട്.." താഴെ വെച്ചിരുന്ന പലക കയ്യില എടുത്തു ജോണ്‍ പുറത്തേക്കു നടന്നു ..

അക്വേറിയത്തിന്റെ അടുത്ത് വെച്ച താക്കോൽ എടുക്കുന്നതിടയിൽ, തൊട്ടടുത്തിരുന്ന  ഒരു എഴുത്ത് സേവ്യറിന്റെ കണ്ണിൽ പെട്ടു . കത്തിലെ  ഒരു ചിത്രം കണ്ടു സേവ്യർ ഞെട്ടിത്തരിച്ചു .. ചുറ്റിക യുടെ ശബ്ദം കേട്ടാണ് സേവ്യർ സ്വബോധം വീണ്ടെടുത്തത് .

ബൈകിന്റെ താക്കോലും കയ്യിലെടുത്തു സേവ്യർ നേരെ അടുക്കളയില എത്തി ഫ്രിഡ്ജ്‌ തുറന്നു ഒരു കുപ്പി വെള്ളം എടുത്തു കുടിച്ചു . വെള്ളക്കുപ്പി തിരികെ വെച്ച ശേഷം freezer തുറന്നു ഐസ് ട്രേ  യുടെ താഴെ വെച്ചിരുന്ന ഒരു ചെറിയ ബോക്സ്‌ കയ്യിലെടുത്തു .

ബോക്സ്‌  തുറന്ന് അതിൽ ഒളിപ്പിച്ചു വെച്ചിരുന്ന സ്വിസ് നൈഫ്  കയ്യിലെടുത്ത് , ബൈകിന്റെ താക്കോൽ  മേശപ്പുറത്തു വെച്ച് സേവ്യർ, ജോണിനെ ലക്‌ഷ്യം വെച്ച് പതുക്കെ നടന്നു ..